Posts

Showing posts from 2014

രണ്ട് കുട്ടിക്കഥകൾ

Image
കുഞ്ഞാമക്കു  കൂട്ടുപോയ കുഞ്ഞിമീൻ കുഞ്ഞാമ ഒരക്ഷരംമിണ്ടുന്നില്ല. വെള്ളത്തിൽ    കിടക്കുന്നതോണ്ടായിരിക്കുമോ ? അതോ പറയുന്നതു മനസ്സിലാകാണ്ടാണോ ? പാടത്തു പോയപ്പോൾ കിട്ടിയതാണ് . മൂന്നു നാലു ദിവസ്സം കുഞ്ഞാമയെ അങ്ങനെ ഒറ്റയ്ക്ക് കണ്ടപ്പോൾ ഉണ്ണിക്കുട്ടന് വിഷമം തോന്നി. കുഞ്ഞാമക്കൊരു കൂട്ടുവേണം.ആരെയാണ്കൂട്ടുകാരനായി കൊടുക്കുക ? ഒരു ചെറിയ ചില്ലുകുപ്പിയും എടുത്തു ഉണ്ണിക്കുട്ടൻ കുളക്കരയിലേക്ക്‌ നടന്നു.കുളത്തിൻറെ പടവുകളിൽ നിന്ന് കുപ്പി വെള്ളത്തിൽ മുക്കി പുറത്തെടുത്തു.രക്ഷയില്ല.കുറെ നേരം അങ്ങനെ മുക്കിയും പൊക്കിയും നോക്കിയപ്പോൾ അതാ ഒരു കുഞ്ഞിമീൻ. “ പേടിക്കണ്ടാട്ടോ ”   ഉണ്ണിക്കുട്ടൻ കുഞ്ഞിമീനിനോടു പറഞ്ഞു. “ നിനക്ക് നല്ല ഒരു കൂട്ടുകാരനെ തരാം ”. ചില്ലുകുപ്പിയും കൊണ്ട് ഉണ്ണിക്കുട്ടൻ വീട്ടിലേക്കോടി.കുപ്പി അങ്ങനെത്തന്നെ കുഞ്ഞാമ കിടക്കുന്ന ചില്ല് ഭരണിയിലേക്ക് കമഴ്ത്തി.ഇതാ കുഞ്ഞിമീൻ പുതിയ താമസ സ്ഥലത്ത് എത്തിയിരിക്കുന്നു.ഒന്ന് പിടഞ്ഞ ശേഷം അതു നീന്താൻ തുടങ്ങി.  “ ഇതാ ആരാ വന്നിരിക്കുന്നതെന്ന് നോക്കിയേ, ” ഉണ്ണിക്കുട്ടൻ കുഞ്ഞാമയോടു പറഞ്ഞു. കുഞ്ഞാമ കുറച്ചു നേരം അങ്ങനെ അനങ്ങാതെ കിടന്നിട്ടു വെട്ടിത്

കുഞ്ഞനുജത്തിയുടെ ഓർമ്മയ്ക്ക്‌

Image
വഴിവിളക്കുകളുടെ ഇളം ചുവപ്പ് നിറഞ്ഞ ആ വിജനമായ തെരുവിലൂടെ തൻറെ നിഴലിനെ മാത്രം കൂട്ടുപിടിച്ച് അയാൾ നടന്നു.രാത്രി ഏറെ വൈകിയിരിക്കുന്നു . ഈ മഹാനഗരത്തിലെ ഏറ്റവും പ്രധാന വീഥിയിലൂടെയാണ്    താൻ നടക്കുന്നത്  .   പകൽ മുഴുവൻ ആയിരക്കണക്കിന് ആളുകളെയും വാഹനങ്ങളെയും ചുമന്നു മടുത്ത തെരുവ് ഇപ്പോൾ അല്പം ശ്വാസം കഴിക്കുകയാകാം.   നഗരങ്ങളുടെ തിരക്കൊഴിഞ്ഞ രാത്രിവഴികളിലൂടെയുള്ള അലച്ചിൽ എത്രയോ വർഷങ്ങളായി തുടരുകയാണ്. പകലിൻറെ കാഴ്ചകൾ മാത്രമായിരുന്നില്ല യാത്രകൾ.കയറിയിറങ്ങുന്ന നഗരങ്ങളുടെ രാത്രിലോകങ്ങളെ അയാൾ എന്നും ആഗ്രഹിച്ചിരുന്നു. സെൻട്രൽ ജെയിലിൻറെ  അരികത്തുനിന്നും വലത്തോട്ട് മാറി തുറമുഖത്തേക്ക് ഉള്ള പ്രധാന പാതയിൽ അയാൾ പ്രവേശിച്ചു.വല്ലപ്പോഴും കടന്നു പോകുന്ന ചരക്കു ലോറികൾ ഒഴിച്ചാൽ ആ പാതയും വിജനമായിരുന്നു.നഗരം എത്ര പെട്ടന്നാണ് മുഖം മാറുന്നത്.ഇന്നലെ ഉച്ചക്ക് അതിലൂടെ  കടന്നു പോയപ്പോൾ അര മണിക്കൂറോളം വാഹനക്കുരുക്കിൽ പെട്ടത് അയാൾ ഓർത്തു. ഒരു പൊട്ടിച്ചിരിയാണ് ശ്രദ്ധയെ റോഡിൻറെ മറുവശത്തേക്ക് തിരിച്ചത്.  കോണ്‍ക്രീറ്റ്   സ്ലാബുകൾ കൊണ്ടുള്ള നടപ്പാതയിൽ കാഴ്ചക്ക് പത്തു പന്ത്രണ്ടു വയസ്സ് തോന്നിക്കുന്ന ഒ

അവളുടെ മൂന്നാണുങ്ങൾ

Image
പാറക്കെട്ടുകൾ നിറഞ്ഞ ഒരു കുന്നിൻ ചെരുവിലായിരുന്നു അവർ. ഇളംകാറ്റ് അവളുടെ മുടിയിഴകളെ തഴുകിക്കൊണ്ട് കടന്നുപോകുന്നത് നോക്കി അയാളിരുന്നു . ശാന്തമായി ഒഴുകുന്ന ഒരു പുഴപോലെയായിരിക്കുന്നു തൻറെ മനസ്സെന്നു അയാൾക്ക്‌ തോന്നി.ഏകാന്തമായി എങ്ങോട്ടോ കുത്തിയൊഴുകിക്കൊണ്ടിരുന്ന മനസ്സിനെ എത്ര പെട്ടന്നാണ് അവളുടെ വരവ് മാറ്റിയെടുത്തതെന്നു അയാൾ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. താൻ അവൾക്കു ആരാണ് എന്ന് ചോദിക്കാൻ മനസ്സ് പലപ്പോഴും വെമ്പിയിരുന്നു.അയാൾക്ക്‌ അവളിൽ നിന്നും ഒളിക്കാൻ രഹസ്യങ്ങൾ ഒന്നും ഇല്ലായിരുന്നു, എങ്കിലും താൻ കേൾക്കാൻ കൊതിക്കുന്ന ഒരു മറുപടി അവളിൽ നിന്നും വന്നില്ലെങ്കിലോ എന്ന് ഭയന്ന് ആ ചോദ്യത്തെ എപ്പോഴും അയാൾ തുടക്കത്തിൽ   തന്നെ  ഞെരുക്കി കൊന്നുകൊണ്ടിരുന്നു.അവളുടെ രഹസ്യങ്ങളുടെ ആഴങ്ങളിലേക്ക് പോകാൻ ഒരിക്കലും അയാൾക്ക്‌ കഴിഞ്ഞില്ലെങ്കിലും തന്നോടൊപ്പമുള്ള സമയങ്ങളിൽ അവൾ സന്തോഷവതിയാണ് എന്ന് അയാൾ ഉറപ്പു വരുത്തുമായിരുന്നു .                  ചെറു മഴയിൽ കിളിർത്ത ഇളം പുല്ലുകൾ നിറഞ്ഞ ആ വഴിയിലൂടെ  രണ്ടു പേർ നടക്കുകയാണ്.ഒരാണും പെണ്ണും.വാക്കുകളിലൂടെയല്ല , നിശബ്ദമായ നോട്ടങ്ങളിലൂടെയാണ് അവർ സംസാരിക്ക