Posts

Showing posts from February, 2015

വരയ്ക്കാത്ത ചിത്രങ്ങൾ

തീവണ്ടി ജനാലയിലൂടെ  മുഖത്തേക്ക് ചീറിയടിക്കുന്ന  തണുത്തകാറ്റ് ചിന്തകളെപ്പോലും ഒരിടത്ത് മരവിപ്പിച്ചു നിറുത്തിയിരിക്കുന്നു.മനസ്സിനെ എന്നും അടുത്തറിയുന്ന കണ്ണുകൾ നനഞ്ഞിരിക്കുന്നു  . വെറുതെയിരിക്കുമ്പോൾ വന്യമായ കാറ്റിനെപ്പോലെ   മനസ്സിനെ  അഴിച്ചുവിടുക എന്നും ഇഷ്ടവിനോദമായിരുന്നു. പക്ഷെ പലപ്പോഴും   അതങ്ങനെ എന്തോ തിരഞ്ഞ് അലയാൻ തുടങ്ങും. ഏറ്റവും പഴയ ഓർമകളിലൂടെ ഊളിയിട്ടു, മറന്നുപോയ കാഴ്ചകൾ തിരയുമ്പോൾ ഏറ്റവും അവസാനം എത്തിച്ചേരുന്ന ഒരിടം.  ആദ്യമായി കണ്ട കാഴ്ച എന്താണ് ? ഒരിക്കലും ഓർത്തു എടുക്കാനാവാത്തവിധം മാഞ്ഞുപോയ കാഴ്ചകൾ . ഓർമയുടെ പുസ്തകത്താളുകളിൽ കോറിയിടാതെപ്പോയ ആ ചിത്രങ്ങൾ കണ്ടെടുക്കാൻ എത്രയോ തവണ ശ്രമിച്ചു പരാജയപ്പെട്ടിരിക്കുന്നു.അവസാനം എപ്പോഴും ചെന്നെത്തുന്നത് ഒരിടത്ത് - ആഘോഷങ്ങളുടെയും പൊട്ടിച്ചിരികളുടെയും ഇടയിൽ പെട്ടന്ന് ഒരു നിമിഷം നിശ്ചലമായ ഹൃദയവുമായി തരിച്ചു നില്ക്കുന്ന അമ്മയുടെ മുഖം - ജീവിതത്തിന്റെ അനിവാര്യമായ യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടെന്നപോലെ നിസ്സഹായയായി നില്ക്കുന്ന അമ്മയെ ഒരു നിമിഷം ഓർത്തു പോയി. സ്കൂളിൽ പോകുമ്പോൾ പേടിയായിരുന്നു.തിരിച്ചു ചെല്ലുമ്പോൾ അമ്മയില്ലെങ്കിലോ. എപ്