Posts

Showing posts from July, 2017

സ്പർശം

അങ്ങ് ദൂരെ , ദൂരെ വെളിച്ചം പോലും നിലത്തു വീഴാത്ത ഇടതൂർന്ന കൊടുംകാട്ടിലെവിടെയോ ഒരുപാട് കാലചക്രങ്ങൾ കണ്ട ഒരു കിഴവൻ മരം നിൽക്കുന്നുണ്ടാകും. ചീവീടുകളുടെ ശബ്ദങ്ങളും , മിന്നാമിനുങ്ങുകളുടെ കുഞ്ഞുവെളിച്ചവും മാത്രമുള്ള ഒരു രാത്രിയിൽ ആ കിഴവൻ മരത്തിന്റെ നൂറുകണക്കിന് ശാഖകളിലൊന്നിലെ , ആയിരക്കണക്കിന് ഇലകളിൽ ഒരെണ്ണത്തിൻറെ തുമ്പിൽനിന്നും ഒരു കുഞ്ഞു വെള്ളത്തുള്ളി താഴോട്ട് വീണു . എങ്ങോട്ടാണ് പോകുന്നതെന്നറിയാത്ത ഒരു യാത്ര തുടങ്ങുകയായി. കട്ടപിടിച്ച ഇരുട്ടിലും ആ വെള്ളത്തുള്ളി ഒറ്റക്കായിരുന്നില്ല. അതിനെപ്പോലെതന്നെ നൂറുകണക്കിന് ജലകണങ്ങൾ അവരവരുടെ വിധി തേടിയുള്ള യാത്രയിലാണ്. അങ്ങുമുകളിൽ കാറ്റിലാടുന്ന കാട്ടിലകൾ മുട്ടിയുരുമ്മുന്ന ശബ്ദം കേൾക്കാം.  ഒറ്റക്കുതുടങ്ങിയ യാത്ര പിന്നീട് നൂറുകണക്കിന് , പിന്നെ ആയിരകണക്കിന് വെള്ളത്തുള്ളികളായി , ചെറിയ ചാലുകളായി , കൊച്ചരുവികളായി , ഒരു പുഴയായി മുന്നോട്ടൊഴുകുന്നു. ചെറിയ പാറക്കൂട്ടങ്ങളിൽ തട്ടിച്ചിതറി , പച്ചക്കാടുകളുടെ തീരങ്ങളിലൂടെ കളിച്ചു രസിച്ചു ആ വെള്ളത്തുള്ളി യാത്ര തുടരുകയാണ്. പകലിന്റെ വെളിച്ചത്തിൽ അത് വെട്ടിത്തിളങ്ങും. രാത്രിയിൽ ചന്ദ്രനും , നക്ഷത്രങ്ങളു